തിരുവനന്തപുരം: കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെ കടപ്പത്രം വിറ്റ് കേരളം പണം വാങ്ങിയത് 21,253 കോടി രൂപ. കിട്ടിയ കാശിൻ്റെ 92 ശതമാനവും ഉപയോഗിച്ചത് മുൻ കടങ്ങൾ തിരിച്ചടയ്ക്കാൻ ആണെന്ന ഐഎഎസ് അസോസിയേഷൻ പ്രസിഡൻ്റ് ബി.അശോകിൻ്റെ പ്രസ്താവനയാണ് കേരളം ചെന്നുപെട്ടിരിക്കുന്ന കടക്കെണിയുടെ വ്യാപ്തി പുറത്തെത്തിക്കുന്നത്. കഴിഞ്ഞ വർഷം കടപ്പത്രം മാത്രം വിറ്റ് കേരളം സ്വരൂപിച്ചത് 25000 കോടിയിൽ അധികമാണ്. ഉൽപാദനക്ഷമമല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി പണം ചിലവഴിക്കുന്ന സർക്കാർ വരുമാനം എന്ത് ചെയ്യുന്നു എന്നത് ജനം പഠിക്കേണ്ട കാലമായിരിക്കുന്നു. ഉയർന്ന പലിശ കിട്ടാതെ സർക്കാരിന് കടം കിട്ടായതായതോടെ വൻ തുക തന്നെ കാലാവധി പൂർത്തിയാകുമ്പോൾ സംസ്ഥാനം കൊടുക്കേണ്ടി വരും. പണം ഇല്ലാത്ത ഖജനാവ് ആയിരിക്കും അന്നുണ്ടാകുക എന്ന് ഇപ്പഴേ കുറിച്ചു വയ്ക്കാം. പകരം കേരളം മൊത്തം തൂക്കി വിൽക്കേണ്ട സ്ഥിതി വരുമോ എന്നാണ് അറിയമുള്ളത്. അതിനിടയിൽ വീണ്ടും കടപ്പത്ര വിൽപന നടത്തി സംസ്ഥാനം 2025 ൽ രംഗത്ത് വന്നു കഴിഞ്ഞു. 2500 കോടിയോളം രൂപയുടെ കടപ്പത്രവിൽപനയാണ് ഇത്തവണ നടത്തിയത്. കഴിഞ്ഞ വർഷത്തെ കടമെടുപ്പ് ചരിത്രം പരിശോധിച്ചാൽ ജനത്തിന് നാണക്കേടാകും.
കിഫ്ബിക്കും ക്ഷേമപെൻഷനും എടുത്ത തുക വെട്ടിക്കുറച്ചിട്ടാണ് മുന്നോട്ട് പോകുന്നത്. കിഫ്ബിയുടെ കാര്യം ത്രിശങ്കു സ്വർഗ്ഗത്തിലാണ്. കേരളം പ്രതീക്ഷിച്ചതിനെക്കാളും 5000 കോടി കുറവാണ് അനുവദിച്ചതെന്ന് ധനവകുപ്പ് വൃത്തങ്ങൾ നേരത്തേ തന്നെ ആരോപിച്ചിരുന്നു..
കിഫ്ബിക്കും ക്ഷേമപെൻഷനുമായെടുത്ത വായ്‌പ ബജറ്റിതര വായ്‌പയായി കണക്കാക്കി സംസ്ഥാനത്തിൻ്റെ മൊത്തം കടത്തിൽ ഉൾപ്പെടുത്തുന്നതിനെതിരേ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഭരണഘടനാ ബെഞ്ചിൻ്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തിരുന്നു.. ക്ഷേമപെൻഷൻ വായ്‌പയിൽ ഏകദേശം 5000 കോടിയും കിഫ്ബിയുടേതിൽ 4000 കോടിയും കുറച്ചാണ് കടമെടുപ്പിന് അനുമതി കിട്ടിയിരുന്നതെന്നാണ് സംസ്ഥാന സർക്കാർ വാദം. പ്രോവിഡൻ്റ് ഫണ്ടും സമ്പാദ്യനിക്ഷേപവുമൊക്കെ ഉൾപ്പെടുന്ന പബ്ലിക് അക്കൗണ്ട് കണക്കിലെടുത്ത് ഏകദേശം 5000 കോടിയും കുറച്ചെന്ന് കരുതുന്നു.
ആഭ്യന്തര വരുമാനത്തിന്റെ മൂന്നുശതമാനം എന്നനിലയിൽ 37,512 കോടിയാണ് കേരളത്തിന് ' കഴിഞ്ഞ വർഷം മൊത്തം അനുവദിച്ച കടം. ഇതിൽ പൊതു അക്കൗണ്ടും കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുത്ത വായ്‌പയും മുൻകാല കണക്കുകളിലെ നീക്കുപോക്കും ഒക്കെ പരിഗണിച്ചാണ് പൊതുവിപണിയിൽനിന്ന് എടുക്കാവുന്ന കടത്തിന്റെ പരിധി നിശ്ചയിച്ചത്.
കടമെടുക്കാൻ അനുമതിലഭിച്ച ഉടൻതന്നെ 3500 കോടി എടുക്കാൻ കേരളം കടപ്പത്രം പുറപ്പെടുവിച്ചു. 12 വർഷത്തേക്ക് 2000 കോടിയുടെയും 31 വർഷത്തേക്ക് 1500 കോടിയുടെയും കടപ്പത്രങ്ങളാണ് പുറപ്പെടുവിച്ചത്. ജൂൺ ആദ്യം ശമ്പളവും പെൻഷനും നൽകാൻ കൂടിയാണ് ഈ തുക അന്ന് ഉപയോഗിച്ചത്. മുടങ്ങിയ ക്ഷേമപെൻഷനിൽ ഒരു മാസത്തേതും കൊടുത്തു.
കേരളം ഉൾപ്പെടെയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേർന്ന് കടപ്പത്ര ലേലത്തിലൂടെ കഴിഞ്ഞ മാർച്ചിൽ 50206 കോടി രൂപ കടമെടുത്തു. അന്ന് കേരളം എടുത്തത് 3742 കോടി രൂപയാണ്. ഒരാഴ്ച ഇത്രയും തുക കടപ്പത്രങ്ങൾവഴി കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ സമാഹരിക്കുന്നത് അത് ഇന്ത്യാ ചരിത്രത്തിൽ ആദ്യമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ 39,000 കോടി രൂപ കടപ്പത്രങ്ങൾ വഴി സമാഹരിച്ചതാണ് അതുവരെയുള്ള ഏറ്റവും വലിയ തുക.
കടമെടുപ്പിൽ അന്ന് ഏറ്റവും കൂടുതൽ തുക സമാഹരിച്ചത് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശാണ്- 8,000 കോടി രൂപ. തൊട്ടുപിന്നിൽ കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയാണ്. 6000 കോടി രൂപയാണ് ഈ സംസ്ഥാനങ്ങൾ കടമെടുത്തത്. നൂറു കോടി രൂപ കടമെടുത്ത ഗോവയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. കടമെടുക്കാൻ കൂടുതൽ സംസ്ഥാനങ്ങൾ ഉള്ളതിനാൽ കടപ്പത്രം വാങ്ങുന്നവർക്ക് നേട്ടമുണ്ടാകും എന്നൊക്കെയാണ് പറയാറുള്ളതെങ്കിലും കാര്യങ്ങൾ പിന്നീട് സുഖകരമാകില്ല എന്നതാണ് വാസ്തവം.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം കഴിഞ്ഞ വർഷം 13,608 കോടി രൂപ കടമെടുക്കാൻ കേരളത്തിന് കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിൽ 8,742 കോടിക്ക് അന്തിമ അനുമതി കിട്ടിയതിനെ തുടർന്ന് അപ്പോൾ തന്നെ 5,000 കോടി കടമെടുക്കുകയും ചെയ്തു. ശേഷിക്കുന്ന 3742 കോടി രൂപ മാർച്ചിൽ കടമെടുത്തു.. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു എന്നാണ് കേരളം സുപ്രീം കോടതിയേയും കേന്ദ്ര സർക്കാരിനെയും അറിയിച്ചത്. ഊർജമേഖലയിൽ പരിഷ്കരണങ്ങൾ നടത്തുന്നതിന്റെ ഭാഗമായി 4864 കോടി രൂപ കടമെടുക്കാനുള്ള അനുമതി കേരളത്തിന് പിന്നെയും ലഭിച്ചു.
Governance by selling bonds. Bharat is destroyed and the Narayana stone is captured. Kerala is exhausted.